Today: 19 Sep 2024 GMT   Tell Your Friend
Advertisements
റഷ്യന്‍ ചാരത്തിമിംഗലത്തെ വെടിവച്ചു കൊന്നതെന്നു സംശയം
Photo #1 - Europe - Otta Nottathil - spy_whale_shot_dead
ഓസ്ളോ: റഷ്യ ചാരവൃത്തിക്ക് ഉപയോഗിച്ചത് എന്നു സംശയിക്കുന്ന തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.

ബെലൂഗ തിമിംഗിലമായ 'വാല്‍ഡിമിറി'നെ വെടിവെച്ചു കൊന്നതാണെന്ന ആരോപണവുമായി മൃ?ഗസംരക്ഷണ സംഘടനകള്‍ രംഗത്തെത്തി. തിമിംഗലത്തിന്റെ ശരീരത്തില്‍ വെടിയുണ്ടകളേറ്റതിന്റെ നിരവധി പാടുകള്‍ കണ്ടെത്തിയതായി ഇവര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും നോവ, വണ്‍ വെയില്‍ തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്. വാല്‍ഡിമിറിന് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നോര്‍വേയ്ക്ക് സമീപം കടലില്‍ ശനിയാഴ്ചയാണ് വാല്‍ഡിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നോര്‍വേയിലെ സ്ററവാംഗര്‍ നഗരത്തിന് സമീപം റിസവിക ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ പിതാവും മകനുമാണ് വാല്‍ഡിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്.

2019~ലാണ് ആണ്‍ ബെലൂഗ തിമിംഗിലമായ വാല്‍ഡിമിറിനെ ആദ്യമായി കണ്ടെത്തിയത്. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമാണ് വാല്‍ഡിമിര്‍. വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്ററിന് സമീപം കടലില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി വാല്‍ഡിമിനെ കണ്ടത്.

കഴുത്തില്‍ 'സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ (റഷ്യന്‍ നഗരം) നിന്നുള്ള ഉപകരണം' എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റ് കണ്ടതോടെയാണ് വാല്‍ഡിമിര്‍ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയര്‍ന്നത്. കോളര്‍ബെല്‍റ്റില്‍ ക്യാമറയും ഘടിപ്പിച്ചിരുന്നു. നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന 'വാല്‍(വെയ്ല്‍)', റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പേരിന്റെ ഭാഗമായ 'വ്ളാഡിമിര്‍' എന്നീ വാക്കുകള്‍കൂട്ടിച്ചേര്‍ത്താണ് ചാരത്തിമിംഗിലത്തിന് വാല്‍ഡിമിര്‍ എന്ന പേര് നല്‍കിയത്. അതേസമയം,

റഷ്യ വാല്‍ഡിമിറിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തതിനാല്‍ ഇത് ചാരത്തിമിംഗിലമാണോ എന്ന കാര്യം ഇപ്പോഴും പൂര്‍ണമായി ചുരുളഴിയാത്ത രഹസ്യമാണ്. മറ്റ് ബെലൂഗ തിമിംഗിലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യരോട് അടുത്തിടപഴകിയിരുന്നു വാല്‍ഡിമിര്‍. സാധാരണയായി ബെലൂഗകള്‍ ഉണ്ടാകാറുള്ള ഇടങ്ങള്‍ക്ക് പകരം കടലില്‍ മനുഷ്യര്‍ കൂടുതലായെത്തുന്ന ഭാഗത്താണ് വാല്‍ഡിമിര്‍ പതിവായി ചുറ്റിക്കറങ്ങിയിരുന്നത്. 2019~ല്‍ ഒരു സ്ത്രീയുടെ ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നല്‍കിയിരുന്നു. മനുഷ്യരുടെ പരിശീലനം ലഭിച്ചതിനാലാണ് ഇങ്ങനെ അടുത്തിടപഴകുന്നതെന്നും നിരീക്ഷിക്കപ്പെട്ടിരുന്നു.
- dated 09 Sep 2024


Comments:
Keywords: Europe - Otta Nottathil - spy_whale_shot_dead Europe - Otta Nottathil - spy_whale_shot_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us